പരമഹംസർ

ആരുടെ ശ്വാസമാണോ മറ്റൊരു വ്യക്തിയുടേയോ (മൃഗത്തിന്റേയോ) ശരീരത്ത് സ്പർശിച്ചാൽ അവരുടെ വ്യാധികളെ, അസുഖങ്ങളെ ഇല്ലാതാക്കുന്നത് അദ്ദേഹത്തെ മാത്രമേ ഒരു ശരിയായ ഹംസൻ ആയി നിർവചിക്കുവാൻ സാധിക്കുകയൊള്ളൂ.

ഏതൊരു വ്യക്തിയുടെ ദൃഷ്ടി പോലും മറ്റൊരാളുടെ മേൽ പതിച്ചാൽ ആ വ്യക്തി (അല്ലെങ്കിൽ മൃഗം) ചെയ്ത എല്ലാ രോഗങ്ങളും എല്ലാ പാപങ്ങളും സുഖപ്പെടുത്തുന്ന ഒരാളെയായിരിക്കണം പരമഹംസർ എന്ന് വിളിക്കപ്പെടേണ്ടത്.

നിങ്ങൾ ഇന്നിവിടെ എത്തി ചേർന്നത് അദ്ദേഹത്തിന്റെ മുൻ അനുവാദത്തോടെ മാത്രമാണ്.

ഒരു സിദ്ധ യോഗീശ്വരനേക്കുറിച്ചുള്ള സകല ചിന്തകളും ഉടനടി സുകൃതത്തെ പ്രദാനം ചെയ്യുന്നവയാണ്. സിദ്ധ സ്മരണകൾ മുഴുവൻ വലിയ അനുഗ്രഹദായിയായ ഒന്നായതിനാലും, അവ വലിയ സൗഭാഗ്യങ്ങളെ നിങ്ങളിലേക്ക് എത്തിക്കുന്നവ ആയതിനാലും നിങ്ങളുടെ ആഗ്രഹ നിവൃത്തി വളരേ സുഗമമായി സാധിക്കുവാൻ ഇടവരുന്നൂ. അവ മോക്ഷമോ, മുക്തിയോ, സിദ്ധിയോ, ബുദ്ധിയോ, സമൃദ്ധിയോ എന്തുമാകട്ടേ സിദ്ധർക്ക് ഇവയെല്ലാം ഒരു ചിന്തയുടെ സ്പുരണം മാത്രമാകയാലും ഇവയെല്ലാം തന്നെ ഒരുപോലെ ആകയാലും എത്രയും പെട്ടെന്ന് ആഗ്രഹ നിവൃത്തിക്ക് വേണ്ട മാർഗ്ഗങ്ങൾ തുറക്കപ്പെടുന്നൂ.

ആത്മീയതയെക്കുറിച്ചും യോഗീശ്വരന്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ചും തിരിച്ചറിയുവാനും അവ സാക്ഷാത്കരിച്ച്‌ കാണുവാനും, തിരിച്ചറിഞ്ഞവയിൽ സന്തോഷിക്കുവാനും, അവ വിലമതിക്കാനും, ആശ്ചര്യപ്പെടാനുമുള്ള ഒരിടമായി അനുഗ്രഹത്തിന്റെ അത്ഭുതകരമായ ത്രികോണ മദ്ധ്യത്തിലേക്ക് നിങ്ങളേവരേയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നൂ.